Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Anti-submarine

അ​ന്ത​ര്‍​വാ​ഹി​നി ആ​ക്ര​മ​ണ പ്ര​തി​രോ​ധ ക​പ്പ​ല്‍ നാ​വി​ക​സേ​നയ്‌​ക്ക് കൈ​മാ​റി കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡ്

കൊ​ച്ചി: അ​ന്ത​ര്‍​വാ​ഹി​നി ആ​ക്ര​മ​ണ പ്ര​തി​രോ​ധ ക​പ്പ​ല്‍ നാ​വി​ക​സേ​ന​ക്ക് കൈ​മാ​റി കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡ്. ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ നി​ര്‍​മി​ച്ച 'ഐ​എ​ന്‍​എ​സ് മാ​ഹി'യാണ് കൈമാറിയത്.

നാ​വി​ക​സേ​ന്ക്കു​വേ​ണ്ടി കൊ​ച്ചി ക​പ്പ​ല്‍​ശാ​ല നി​ര്‍​മി​ക്കു​ന്ന എ​ട്ട് അ​ന്ത​ര്‍​വാ​ഹി​നി ആ​ക്ര​മ​ണ പ്ര​തി​രോ​ധ ക​പ്പ​ലു​ക​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണ് ഐ​എ​ന്‍​എ​സ് മാ​ഹി. ക​പ്പ​ലു​ക​ളു​ടെ രൂ​പ​ക​ല്‍​പ്പ​ന, നി​ര്‍​മാ​ണം, പ​രി​പാ​ല​നം എ​ന്നി​വ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന ഡെ​റ്റ് നോ​സ്‌​കെ വെ​രി​റ്റ​സ് ഏ​ജ​ന്‍​സി​യു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യാ​ണ് ഐ​എ​ന്‍​എ​സ് മാ​ഹി നി​ര്‍​മി​ച്ച​ത്.

78 മീ​റ്റ​ര്‍ നീ​ള​മു​ള്ള ഐ​എ​ന്‍​എ​സ് മാ​ഹി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഡീ​സ​ല്‍ എ​ഞ്ചി​ന്‍-​വാ​ട്ട​ര്‍​ജെ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​വി​ക പ​ട​ക്ക​പ്പ​ലാ​ണ്. മ​ണി​ക്കൂ​റി​ല്‍ 25 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ക​പ്പ​ലി​ല്‍ അ​ത്യാ​ധു​നി​ക അ​ണ്ട​ര്‍​വാ​ട്ട​ര്‍ സെ​ന്‍​സ​റു​ക​ള്‍, വെ​ള്ള​ത്തി​ല്‍​നി​ന്നും വി​ക്ഷേ​പി​ക്കാ​വു​ന്ന സ്വ​യം നി​യ​ന്ത്രി​ത ടോ​ര്‍​പ്പി​ഡോ​ക​ള്‍, റോ​ക്ക​റ്റു​ക​ള്‍, മൈ​നു​ക​ള്‍ വി​ന്യ​സി​ക്കാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​മു​ദ്രാ​ന്ത​ര്‍ ഭാ​ഗ​ത്തെ അ​ന്ത​ര്‍​വാ​ഹി​നി സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​തി​നും തി​ര​ച്ചി​ലി​നും ര​ക്ഷാ​ദൗ​ത്യ​ങ്ങ​ള്‍​ക്കും ഐ​എ​ന്‍​എ​സ് മാ​ഹി ഉ​പ​ക​രി​ക്കും. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തി​നു കീ​ഴി​ല്‍ 90 ശ​ത​മാ​ന​വും ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ല്‍​പ്പ​ന​ ചെ​യ്തു നി​ര്‍​മി​ക്കു​ന്ന​വ​യാ​ണ് അ​ന്ത​ര്‍​വാ​ഹി​നി ആ​ക്ര​മ​ണ പ്ര​തി​രോ​ധ ക​പ്പ​ലു​ക​ള്‍.

Latest News

Up